"യോഗി കാസർഗോഡ് എത്തുന്നത് സമാധാനാന്തരീക്ഷം തകർക്കാൻ; പരിപാടിക്ക് അനുമതി നൽകരുത്"-എ.കെ.എം അഷ്റഫ്


കാസര്‍കോട് : ഡിസംബര്‍ 09.2018. ഉത്തരേന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണം നേരിടുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധ തീവ്ര വര്‍ഗ്ഗീയ നിലപാടുകളുള്ള യോഗി ആദിത്യനാദിനെ പങ്കെടുപ്പിച്ചു കാസര്‍കോടില്‍ ഹിന്ദു സമാജോത്സവം സംഘടിപ്പിക്കുക വഴി പരസ്പര സൗഹാര്‍ദത്തിലും നാടിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിച്ചും ജീവിക്കുന്ന കാസര്‍കോടിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകരാന്‍ സാധ്യത ഉള്ളതിനാല്‍ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നല്‍കരുതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്റഫ് ആവശ്യപ്പെട്ടു.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തു വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികളുടെ നിരന്തര ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് കാസര്‍കോട് ജനതക്കുള്ളത്. ഏറ്റവും ഒടുവിലായി പള്ളിക്കകത്ത് പ്രവേശിച്ചു പോലും നിരപരാധി പണ്ഡിതനെ കൊലപ്പെടുത്തിയ ഇവരുടെ അജണ്ട മനസ്സിലാക്കി കാസര്‍കോടന്‍ ജനത സംയമനം പാലിച്ചത് കൊണ്ടാണ് വലിയൊരു കലാപത്തില്‍ നിന്നും നാട് രക്ഷപ്പെട്ടത്. വര്‍ഗീയ കലാപത്തിന്റെ ചെറിയ തിരിനാളം ആളിക്കത്താന്‍ മാത്രം സാധ്യതയുള്ള കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം മുതലെടുത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പു കൂട്ടുന്ന വര്‍ഗീയ വാദികളുടെ ശ്രമങ്ങളെ തിരിച്ചറിഞ്ഞു മുന്‍ കരുതലുകളെടുക്കേണ്ടതുണ്ട്. 

അതിനാല്‍ യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചു കുളം കലക്കി മീന്‍ പിടിക്കാമെന്ന ആര്‍.എസ്.എസ് അജണ്ട തകര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kasaragod, kerala, news, GoldKing-ad, A.K.M Ashraf against Hindu samajolsavam.