നടന്‍ ഗീഥാ സലാം അന്തരിച്ചു


കൊല്ലം:  ഡിസംബര്‍ 19.2018. പ്രമുഖ സിനിമാ-സീരിയല്‍ നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു മരണം. 
                                                                                                                    
നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും സജീവമായിരുന്നു. 1980ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം. ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമന്‍സ്, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങി എണ്പതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്നു. നാടകരംഗത്ത് സജീവമാകാന്‍ ജോലി രാജിവയ്ക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്‌സില്‍ അഞ്ചു വര്‍ഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്.
                                                                                                                                                 
1987ല്‍ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും 2010ല്‍ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
                                                                                                                    
ഭാര്യ: റഹ്മാബീവി. മക്കള്‍: ഹഹീര്‍, ഷാന്‍.
                                                                                                                    
ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബറിസ്ഥാനില്‍.

kerala, news, Obituary, GoldKing-ad, Actor Geetha Salam passes away.