ഷിറിയയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ബന്തിയോട്: ഡിസംബര്‍ 29.2018. ബന്തിയോട് മുട്ടം ഗേറ്റിന് സമീപം ദേശിയ പാതയിൽ സ്കൂട്ടറും കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.    ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.
മഞ്ചേശ്വരം ഉദ്യാവരയിലെ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ ബാസിത് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പന്ത്രണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു.

മംഗളൂരുവിൽ നിന്ന് വരികയായിരുന്ന ബസിനടിയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറിയാണ് മരണം സംഭവിച്ചത്.

നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ചേർന്ന് മൃതദേഹം മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. അപകടം സംഭവിച്ച ഉടൻ ബസ്ഡ്രൈവർ ഓടി രക്ഷപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷനിൽ അഭയം തേടി.

shiriya, kasaragod, kerala, news, transit-ad, Obituary, Accidental death, Scooter, Bus, Accident in Shiriya; one dies.