പെരിയ വട്ടത്തൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു രണ്ട് പേർ മരിച്ചു


കാസര്‍ഗോഡ്: ഡിസംബര്‍ 14.2018. കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. വഴി യാത്രക്കാരായ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്.  അതിവേഗതയിൽ വന്ന പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. നാട്ടുകാരും മറ്റും ചേർന്ന് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇരുവരും മരിച്ചത്. വെള്ളിയാഴ്ച  രാത്രിയാണ് അപകടം നടന്നത്.

kasaragod, kerala, news, Obituary, skyler-ad, Accident in Periya; 2 dies.