കാർ ബൈക്കിലിടിച്ച് മധ്യവയസ്കന് ഗുരുതരം


കാസര്‍കോട്: ഡിസംബര്‍ 01.2018. കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്റെ കാല്‍ അറ്റു. കാസര്‍കോട് തായലങ്ങാടിയിലെ അബ്ദുള്‍ റസാഖ് (53 )നാണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ അണങ്കൂര്‍ ദേശീയ പാതയിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അബ്ദുള്‍റസാഖിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. 

വിദ്യാനഗര്‍ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എല്‍ 60 കെ5207 നമ്പര്‍ ബൈക്കില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കെ.എല്‍.14 വി 6661 നമ്പര്‍ സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കാര്‍ ഭാഗികമായും തകര്‍ന്നു. 

kasaragod, kerala, news, skyler-ad, Accident in Anangoor; One seriously injured.