മുംബൈയിൽ ആശുപത്രിയിൽ തീപിടുത്തം; 6 പേർ മരിച്ചു


മുംബൈ:  ഡിസംബര്‍ 17.2018. മുംബൈയിലെ ആശുപത്രിയിൽ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 6 പേർ മരിച്ചു. ഇതുവരെ 100 പേരെ രക്ഷപ്പെടുത്തി. മുംബൈ അന്ധേരിക്ക് സമീപമുള്ള ഇ എസ് ഐ സി കാംഗർ ഹോസ്പിറ്റലിലാണ് തീപിടുത്തമുണ്ടായത്. ഉടൻ 10 ഫയർ എൻജിനുകളും സ്ഥലത്തെത്തി. തീപിടുത്തത്തിന് കാരണം ഇനിയും അറിവായിട്ടില്ല. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 106 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

mumbai, news, India, ദേശീയം, 6 Dead, Around 100 Rescued After Fire At Hospital In Mumbai's Andheri.