180 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ


മഞ്ചേശ്വരം: ഡിസംബര്‍ 28.2018. ചെക്ക് പോസ്റ്റിനടുത്ത് എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ 180 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. രണ്ടുപേർ വാഹനവുമായി പിടിയിലായി. പൊവ്വൽ സ്വദേശികളായ ബി എം മുഹമ്മദ്, അബൂബക്കർ സിദ്ധീഖ് എന്നിവരാണ് പിടിയിലായത്. പുകയില കടത്തിയ ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. 

ബുധനാഴ്ച രാത്രി ഏഴോടെ  മഞ്ചേശ്വരം റേയ്ഞ്ച് എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പിടികൂടിയ പുകയില ഉൽപന്നങ്ങൾക്ക് രണ്ടുലക്ഷത്തോളം വിലവരുമെന്ന് അധികൃതർ അറിയിച്ചു. 

ഇൻസ്പെക്ടർമാരായ സദാനന്ദൻ, ജയൻ, പ്രിവന്റിവ് ഓഫീസർമാരായ ജോസഫ്, വി വി സന്തോഷ്‌കുമാർ, സിവിൽ ഓഫീസർമാരായ സി കെ വി സുരേഷ്, സുധീർ പാറമ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.

Manjeshwar, kerala, news, kasaragod, GoldKing-ad, 2 Held with tobacco products.