യുവജന യാത്ര; നാടിന് വെളിച്ചം നൽകി യൂത്ത് ലീഗ്


മൊഗ്രാൽ പുത്തുർ: നവംബര്‍ 21.2018. വർഗ്ഗീയതക്കും ഫാസിസത്തിനും ആക്രമ രാഷട്രീയത്തിനുമെതിരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നബംബർ 24 മുതൽ മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണാർത്ഥം 15-ാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി വിവിധപ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിലെ
കേടായ തെരുവ് വിളക്കുകൾ നന്നാക്കി നാടിന് വെളിച്ചം നൽകി യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായി.

നേരത്തെ വാർഡ് മെമ്പർ ഫൗസിയ മുഹമ്മദിന്റെ നേതൃത്വത്തിൽ 14 ഓളം ലൈറ്റുകളും നന്നാക്കിയിരുന്നു. യൂത്ത് ലീഗ് നേതാക്കളായ ഡി.എം. നൗഫൽ, ഹമീദ് മുൻണ്ടേക്ക, നൗഫൽ മുണ്ടേക്ക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് നിർമ്മാണത്തിനുള്ള ഫണ്ടിലേക്ക് 15-ാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ വിഹിതവും കൈമാറി. യൂത്ത് ലീഗ് പ്രസിഡണ്ട് ഡി.എം. നൗഫൽ, സെക്രട്ടറി ആഷി അറഫാത്ത് എന്നിവർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി പി.ബി. ഷെഫീഖിന് കൈമാറി. 

ജില്ലാ സെക്രട്ടറി എം.എ. നജീബ്, സി.പി അബദുല്ല, മാഹിൻ കുന്നിൽ, ഇർഫാൻ കുന്നിൽ, അസീസ് മൊഗർ, എസ്.എം.നൂറുദ്ദീൻ, സാക്കിർ അറഫാത്ത്, കെ.എം. അബ്ദുൽ റഹിമാൻ, കെ.എച്ച്. ഇഖ്ബാൽ ഹാജി, എസ്.കെ. മുഹമ്മദലി, ഷാഫി കച്ചായി, നസീർ അറഫാത്ത് സംബന്ധിച്ചു.

Yuvajana Yathra; Street light erected by youth league members, mogral puthur, kasaragod, kerala, news.