യുവജന പദയാത്രക്ക് കുമ്പളയിൽ സ്വീകരണം നൽകി


കുമ്പള: നവംബര്‍ 25.2018. വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന പ്രമേയവുമായി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ജന: സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ നയിക്കുന്ന യുവജന പദയാത്രക്ക് കുമ്പളയിൽ ആദ്യ സ്വീകരണം നൽകി തുടക്കമായി. രാവിലെ ഒൻപതോടെ പദയാത്ര ആരംഭിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. എ സലാം സ്വീകരണം  ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ അധ്യക്ഷനായി. സെക്രട്ടറി അസീസ് കളത്തൂർ സ്വാഗതം പറഞ്ഞു. എം. എൽ. എ മാരായ പി.ഉബൈദുല്ല, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈൻ തങ്ങൾ, സി.മമ്മുട്ടി, അബ്ദുൽ റഹിമാൻ രണ്ടത്താണി, പി.കെ. ഫിറോസ്, എം.എ സമദ്, ആഷിഖ് ചെലവൂർ, കല്ലട്ര മാഹിൻ ഹാജി, സൈഫുള്ള തങ്ങൾ, മുനീർ ഹാജി, വി.പി. അബ്ദുൽ കാദർ, ടി.എ മൂസ, സയ്യിദ് ഹാദി തങ്ങൾ, എം. അബ്ബാസ്, അഷ്റഫ് കർള, എ.കെ. ആരിഫ്, എം.എസ്. മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

kasaragod, kerala, news,  kumbla, Yuvajana Padhayathra in Kumbla.