ബദിയടുക്കയിൽ മുള്ളൻപന്നിയെ പിടികൂടാൻ ഗുഹയിൽ കയറി കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ ഊർജിതം

  
ബദിയടുക്ക: നവംബര്‍ 30.2018. മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിപ്പോയ ആളെ കാണാതായി. ധര്‍മ്മത്തടുക്ക ബാളികയിലെ രമേഷ (35) യെയാണ് ഗുഹയ്ക്കകത്തു കുടുങ്ങി കാണാതായത്. മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായിട്ടില്ല. മരിച്ചതായാണ് ഒടുവിലുള്ള സ്ഥിരീകരണം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് രമേഷ ഗുഹയ്ക്കുള്ളിലേക്ക് കയറിയത്. കുറെ കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെതുടര്‍ന്ന് മറ്റു നാലുപേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹയ്ക്കകത്തേക്ക് കയറുകയായിരുന്നു.എന്നാൽ ഗുഹയ്ക്കകത്തു കയറിയെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സുംചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഒരാള്‍ പുറത്തിറങ്ങി നാട്ടുകാരെയും പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി 10 മണിയോടെ കാണാതായ രമേഷനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. 

ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ ഗുഹയ്ക്കുള്ളിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ ഇവര്‍ കയറിയത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഉപ്പള ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിലേർപ്പെട്ടിരിക്കുന്നത്. 


ഓക്സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച്‌ ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍  മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച്‌ പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്ക്കരമാണ് വളരെ അപകടകരമായ സ്ഥിതിയാണ് ഗുഹയ് ക്കുള്ളില്‍ നിലനില്‍ക്കുന്നതെന്നതിനാല്‍ വളരെ സൂക്ഷ്മതയോടു കൂടിയാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ അകത്തേക്ക് കടന്നത്. മണ്ണിടിയുന്നത് കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. 

വെള്ളിയാഴ്ച രാവിലെയും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചതായും അകത്തേക്ക് വായു എത്തിക്കാനുള്ള ഉപകരണങ്ങളെത്തിക്കാനും സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അവസാന ശ്രമവും പരാജയമായാൽ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുമെന്നും ഗുഹയിലെ മണ്ണുമാന്തിയോ ഗുഹ പൊളിച്ചുമാറ്റിയോ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.badiyadukka, kasaragod, kerala, news, jhl builders ad, Youth trapped in cave; Searching continuing.