മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു


ബദിയടുക്ക: നവംബര്‍ 30.2018. കാസർകോട് ധർമ്മത്തടുക്ക ബാളിഗെ ഗുഹയിൽ കുടുങ്ങിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. 22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാരായൺ നായ്ക്ക് എന്ന രമേശിന്റെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് മുള്ളൻപന്നിയെ പിടിക്കാൻ നാരായൺ നായ്ക്ക് ഗുഹയ്ക്കകത്ത് കയറിയത്

അയൽക്കാരോട് വിവരം പറഞ്ഞ ശേഷമാണ് രമേശ് ഒരാൾക്ക് മാത്രം കയറാവുന്ന ഗുഹയിലേക്ക് മുള്ളൻപന്നിക്ക് പിന്നാലെ പോയത്. ഏറെനേരം കഴിഞ്ഞും യുവാവിനെ കാണാതെ വന്നതോടെ പ്രദേശവാസികളായ നാല് പേർ തിരയാൻ ഗുഹയ്ക്കുള്ളിൽ കയറി. എന്നാൽ കുറച്ചുദൂരം പോയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടതിനാൽ ഇവർ തിരിച്ചിറങ്ങുകയായിരുന്നു. 

തുടർന്നാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
പിന്നീട് ഫയർഫോഴ്സും പോലീസും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്‍റെ അടുത്തെത്തിയത്. വായു സഞ്ചാരമില്ലാതിരുന്ന ഗുഹയിൽ 60 മീറ്ററോളം ഉള്ളിലായിരുന്നു മൃതദേഹം. വളരെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെത്തിച്ചത്.

Youth trapped in cave died, kasaragod, kerala, news, badiyadukka.