കർണാടക നിർമിത വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി


ഉപ്പള:  നവംബര്‍ 08.2018. കർണാടക നിർമിത വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഉപ്പള പച്ചിലമ്പാറ സ്വദേശി ഉദയകുമാറി(30) നെയാണ്  കുമ്പള എക്സൈസ് ഇൻസ്പെക്ടർ വി.വി പ്രസന്നകുമാറും സംഘവും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി പച്ചിലമ്പാറയിൽ കെ.എൽ. 14 എൽ 3720 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. 180 മില്ലി ലിറ്റർ വരുന്ന നാല്പത്തിയഞ്ച് ടെട്രാ പാക്കറ്റുകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 

സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഓഫീസർമാരായ സിജിൻ കുമാർ, ലിജു, ശരത്ത്, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Kasaragod, Kerala, news, Liquor, Youth, Excise, Held, Youth held with liquor.