കാഞ്ഞങ്ങാട്: നവംബര്‍ 16.2018. കിണറ്റിൻ കരയിലിരുന്ന് മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു
രാവണേശ്വരം കളരിക്കാലിലെ മുകുന്ദന്-ശാരിക ദമ്പതികളുടെ മകൻ സുജിത്താ(38)ണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സുജിത്തിനെ കാണാതായതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: രജിന. രണ്ടു മക്കളുണ്ട്. സഹോദങ്ങള്‍: ബാബു, സീമ, സുജാത.
Youth dies after fell down well, kasaragod, kerala, news, skyler-ad, ituary, Obituary.