ട്രെയിനില്‍ നിന്നും തുരങ്കത്തിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു


ബേക്കല്‍: നവംബർ 27 .2018 .ട്രെയിനില്‍ നിന്നും തുരങ്കത്തിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍ - ബാനു ദമ്പതികളുടെ മകൻ ഇ കെ മുഹമ്മദലി (24) ആണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി താഹിറയ്‌ക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മുംബൈയില്‍ വെബ് ഡിസൈനറായിരുന്നു മുഹമ്മദലി. തിങ്കളാഴ്ച രാത്രി 11.15 മണിയോടെ നേത്രാവതി എക്‌സ്പ്രസിൽ സഞ്ചരിക്കവേ കളനാട് റെയില്‍വേ തുരങ്കത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. തൃശൂരിലെ വീട്ടില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഭര്‍ത്താവിന്റെ മരണവിവരമറിയാതെ യാത്ര തുടര്‍ന്ന താഹിറ മംഗളൂരുവിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത് മുഹമ്മദലിയാണെന്ന് വ്യക്തമായത്. താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.


സഹോദരങ്ങള്‍: റിഹാന്‍, യാസര്‍, ഷാനവാസ്.

kasaragod, kerala, news, jhl builders ad, Train, Death, Obituary, Youth dies after falling from train.