കൈയ്യില്‍ നിന്നും രക്തം വാർന്ന് യുവാവ് മരണപ്പെട്ടു


ഉപ്പള നവംബർ 20, 2018 ● കൈയ്യില്‍ നിന്നും രക്തം വാർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവാവ് മരണപ്പെട്ടു. പൈവളിഗെ ബട്ട്യ പദവിലെ അബ്ദുര്‍ റഹ് മാന്‍ (38) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച സന്ധ്യയോടെ മംഗളൂരുവിൽ നിന്നും ഡയാലിസിസിന് ശേഷം മടങ്ങി വന്ന് ബസിൽ നിന്നും ഇറങ്ങവേയായിരുന്നു കൈയിൽ നിന്ന് രക്തം വാർന്നത്. തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മംഗളൂരുവിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ ഹൃദയമിടിപ്പ് കുറവായി തോന്നിയതിനാൽ ഉടൻ ബന്തിയോട്ടെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Uppala news kumbla vartha youth died at uppala