യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കുമ്പള: നവംബര്‍ 15.2018. യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ മിയാപദവ്‌ ബജ്ജങ്കളയിലെ മൊയ്‌തീന്‍ കുഞ്ഞി (22)യെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ്‌ സംഭവം. റഹീം എന്നയാള്‍ ഫോണ്‍ ചെയ്‌ത്‌ മിയാപദവിൽ സമീപത്തുള്ള ഗ്രൗണ്ടിലേയ്‌ക്ക്‌ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ റഹീം മുഖത്തടിച്ചു. അവിടെ നിന്നു രക്ഷപ്പെടുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചിലര്‍ അക്രമിച്ചു. രക്ഷപ്പെട്ടോടി കാട്ടിലൊളിച്ചു. പിന്നീട്‌ തിരിച്ചെത്തി സ്‌കൂട്ടറുമായി പോകുന്നതിനിടയില്‍ ഒരു സംഘം കാറില്‍ പിന്‍തുടര്‍ന്നെത്തി സ്‌കൂട്ടറിലിടിച്ച്‌ തെറുപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട്‌ വീണ്ടും കാട്ടിനുള്ളില്‍ ഒളിച്ചു. അക്രമികള്‍ പോയതിനു ശേഷം യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു.
Youth assaulted; Hospitalized, Kumbla, Kasaragod, Kerala, news, Youth, Assaulted, Hospitalized, Injured, Complaint.