ഓട്ടോ റിക്ഷയില്‍ കടത്തിയ കര്‍ണാടക മദ്യം പിടികൂടി


കുമ്പള: നവംബർ 13 .2018 . കെഎല്‍ 14 എല്‍ 7690 നമ്പര്‍ ഓട്ടോ റിക്ഷയില്‍ കടത്തിയ 180 മില്ലി ലിറ്ററിന്റെ 48 ടെട്രാ പാക്കറ്റുകളിലായി വിദേശ മദ്യം കുമ്പള സെന്‌റ് മോണിക്ക ചര്‍ച്ചിന്റെ മുന്‍വശം വെച്ച് വാഹന പരിശോധനക്കിടെ കുമ്പള എക്‌സൈസ് റെയിഞ്ച് സംഘം പിടികൂടി. ഓട്ടോ ഡ്രൈവര്‍ കുമ്പള കൃഷ്ണ നഗറിലെ ഗണേഷന്റെ മകന്‍ രഞ്ജിത്ത്(24) എന്നയാളെ പ്രിവന്റീവ് ഓഫീസര്‍ കെ കെ ബാലകൃഷ്ണന്‍ അറസ്റ്റ് ചെയ്തു. 

സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എസ് ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ സിജിന്‍ കുമാര്‍, സുധീഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുമുണ്ടായിരുന്നു.

Kumbla, Kasaragod, Kerala, news, Liquor, Seized, Excise, Arrest, Youth arrested with liquor.