കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


കുമ്പള: നവംബര്‍ 25.2018. കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ കുമ്പള എക്സൈസ് സംഘം പിടികൂടി. കുമ്പള സുനാമി കോളനിയിലെ അർശാദ് (25) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന നൂറ്റമ്പത് ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുമ്പള ടൗണിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.ബാലകൃഷ്ണൻ, ജേക്കബ് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിജിൻ കുമാർ, ശരത് കെ.പി. എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

kumbla, kasaragod, kerala, news, skyler-ad, Youth arrested with ganja.