ലോക ഉറുദു ദിനാഘോഷം സംഘടിപ്പിച്ചു


കുമ്പള: നവംബര്‍ 12.2018. ലോക ഉറുദു ദിനാഘോഷത്തിന്റെ ഭാഗമായി ബേക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇൻചാർജ് നാരയണ.വി അധ്യക്ഷനായി. 

ഉറുദു ദിനാഘോഷത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഉറുദു മുഹമ്മദ് അസീം പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഉമേഷ് ഷെട്ടി, പ്രധാന അധ്യാപകൻ ഉദയശങ്കർ, ഹസീന, ചന്ദ്രഹാസ, ഷുവനാസ്, രാധാകൃഷ്ണൻ സംസാരിച്ചു.

Kumbla, Kasaragod, kKrala, news, World Urdu day marked.