കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായി


കുമ്പള: നവംബര്‍ 16.2018. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ യുവതിയെ കാണാതായതായി പരാതി. കുമ്പള പേരാല്‍ നീരോളിയിലെ ലീലയുടെ മകള്‍ പ്രമീള (26)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ബന്ധു യശ്വന്ത് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പ്രമീള പിന്നീട് തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

kumbla, kasaragod, kerala, news, transit-ad, Woman goes missing.