മകളെ കാണ്മാനില്ലെന്ന് പിതാവിന്റെ പരാതി; പോലീസ് അന്വേഷണം തുടരുന്നു


മഞ്ചേശ്വരം: നവംബര്‍ 05.2018. മകളെ കാണ്മാനില്ലെന്ന് പോലീസിൽ പിതാവിന്റെ പരാതി. മണ്ണംകുഴിയിലെ റൈഹാന (20)യെ കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് അബ്ദുര്‍ റഹ് മാന്‍ ആണ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റൈഹാനയെ കാണാതായത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുന്നു. 


റയ്ഹാനയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം മണ്ണംകുഴിയില്‍ ചിപ്‌സ് കട നടത്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കാണാതായിട്ടുണ്ട്. ഇരുവരും ഒളിച്ചോടിയതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് കര്‍ണാടകയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒരു വിവരാവും ലഭിച്ചില്ല. തുടർന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ്.

Manjeshwar, Kasaragod, Kerala, news, Father, Complaint, Missing, Daughter, Police, Woman goes missing; father complaint lodged.