വാട്സ് ആപ്പിൽ പരസ്യം നൽകാനും ഇനി അവസരം


ദില്ലി: നവംബര്‍ 01.2018. വാട്സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്സ് ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്‍റുകളില്‍ നിന്നും വാട്സ് ആപ്പിന് പണം സമ്പാദിക്കാനാകും. 

വാട്സാപ്പിലെ സ്റ്റാറ്റസ് വിഭാഗത്തിലാണ് പരസ്യങ്ങൾ നൽകാനാവുക .എന്നാല്‍, എന്നുമുതലാകും വാട്സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. ടെക്സ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, GIF കൾ എന്നിവ ഷെയർ ചെയ്യാവുന്നതാണ്. 24 മണിക്കൂറിന് ശേഷം, സ്റ്റാറ്റസ് വിഭാഗത്തിൽ നിങ്ങൾ നൽകുന്ന ഉള്ളടക്കം അപ്രത്യക്ഷമാകുന്നതാണ് സ്റ്റാറ്റസ് വിഭാഗത്തിലെ പരസ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് വ്യാപാരം മെച്ചപ്പെടുത്തുക എന്നതാണ്. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. 

ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്സ് ആപ്പ് സേവനം നല്‍കിയിരുന്നത്. 

WhatsApp VP confirms ads are coming to the ‘Status’ section, Technology, news, WhatsApp.