"പ്രളയാനന്തര കേരളം' സർക്കാർ നയം വ്യക്തമാക്കണം" -ഹമീദ് വാണിയമ്പലം


കാസറഗോഡ്: നവംബര്‍ 11.2018. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിന് സർക്കാർ കൃത്യമായ വികസന രേഖ പുറത്തിറക്കാൻ തയ്യാറാവണം എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മേൽപ്പറമ്പിൽ ഗ്രാസ്സ് റൂട്ട് പൊളിറ്റിക്കൽ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പശ്ചിമഘട്ടം സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടാണ് കേരളത്തിന് വേണ്ടത്. അത് കൊണ്ട് ഗാഡ്ഗിൽ റിപ്പോർട്ട് മുൻ നിർത്തിയുള്ള വികസന നയ രേഖ പുറത്തിറക്കാൻ സർക്കാർ തയ്യാറാവണം. ബ്ലാക്ക് ലിസ്റ്റിലുള്ള മാനേജ്മെന്റ് കമ്പനികൾക്ക് കേരളത്തെ ഏൽപ്പിച്ച് തട്ടിപ്പ് നടത്താൻ സൗകര്യം ചെയ്ത് കൊടുക്കുകയാണ് ഇപ്പോൾ സർക്കാർചെയ്യുന്നത്. അദ്ധേഹം പറഞ്ഞു. 

മേൽപറമ്പ് ബുസ്താൻ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ശിൽപശാലയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയ അടിസ്ഥാനങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ജബീന ഇർശാദ് , ലീഡർഷിപ്പ് എന്ന വിഷയത്തിൽ ഫാറൂഖ് ശാന്തപുരം , പ്രാദേശിക നേതൃത്വവും ഉത്തരവാദിത്വങ്ങളും എന്ന വിഷയത്തിൽ പി.കെ.അബ്ദുല്ല എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.രാമകൃഷ്ണൻ, സി.എച്ച് മുത്തലിബ്, സി.എച്ച്. ബാലകൃഷ്ണൻ, എഫ്.ഐ.ടി യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് സുമ റാണിപുരം, സഫിയ സമീർ, ഫൗസിയ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അംബൂഞ്ഞി തലക്കളായ് സ്വാഗതവും ഉദുമ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.

Welfare party president Hameed Vaniyambalam against government, Kasaragod, Kerala, news, Hameed Vaniyambalam.