മെഡിക്കൽ കോളേജുകൾ ജില്ലക്ക് നഷ്ടപ്പെടുത്തരുത്- വെൽഫെയർ പാർട്ടി


കാസർഗോഡ്: നവംബര്‍ 07.2018. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാസർകോട് ജില്ലയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച മെഡിക്കൽ കോളേജുകൾ ജില്ലക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് ജനപ്രതിനിധികൾ പിൻമാറണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്ര സർവകലാശാലക്ക് കീഴിൽ പെരിയയിൽ മെഡിക്കൽ കോളേജിന് സ്ഥലം ഉൾപ്പെടെ നീക്കിവെച്ചിട്ടും കേന്ദ്രസർക്കാർ എച്ച് ആർ വകുപ്പിൽനിന്നുള്ള പുതിയ നിർദ്ദേശങ്ങൾ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് അക്കാദമിക് റിസർച്ചുകൾ മാത്രമേ നടത്തുകയുള്ളൂ എന്നാണ് ബിജെപി സർക്കാറിന്റെ ഈ നീക്കം പ്രതിഷേധാർഹമാണ്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉക്കിനടുക്കയിൽ നിർമ്മാണം ആരംഭിച്ച സംസ്ഥാന  മെഡിക്കൽ കോളേജ് അനുയോജ്യമല്ലാത്ത സ്ഥലത്താണ് സ്ഥാപിക്കപ്പെടുന്നതെന്ന ഭരണ-പ്രതിപക്ഷ ജന പ്രതിനിധികളിൽ നിന്നുള്ള അഭിപ്രായ പ്രകടനം സംസ്ഥാന മെഡിക്കൽ കോളേജിന്റെ നിർമാണം സ്തംഭനാവസ്ഥയിൽ എത്തിക്കാനാണ് ഉപകരിക്കുക, പകരം കേന്ദ്ര-സംസ്ഥാന മെഡിക്കൽ കോളേജുകൾ കാസറഗോഡ് ജില്ലക്ക് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത്തായ നീക്കമാണ് ജനപ്രതികളും രാഷ്ട്രീയ നേതൃത്വവും നടത്തേണ്ടതെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ രാമകൃഷ്ണൻ, സി എച്ച് ബാലകൃഷ്ണൻ, സഫിയ സമീർ, ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കുമ്പള, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു.

കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സി എച്ച് മുത്തലിബ്, സംസ്ഥാന കമ്മിറ്റിയംഗം ടി എം കുഞ്ഞമ്പു എന്നിവർക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി സ്വാഗതവും ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

Welfare party on Kasaragod medical college issue, Kasaragod, Kerala, news, GoldKing-ad.