ഖത്തർ എയർവെയ്സ് വിമാനത്തിൽ ടാങ്കർ ലോറി ഇടിച്ച് അപകടം


കൊൽക്കത്ത: നവംബര്‍ 01.2018. 100 ​​യാത്രക്കാറുമായി ദോഹയിലേക്ക് പോകാനിരുന്ന ഖത്തർ എയർവെയ്സ് വിമാനത്തിലേക്ക് ടാങ്കർ ലോറി ഇടിച്ചു. വ്യാഴാഴ്ച പുലർച്ചെ 2 .30 ഓടെയാണ് കൊൽക്കത്ത എയർ പോർട്ടിൽ അപകടം. ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ ക്യൂ​ആ​ർ 541 വി​മാ​ന​ത്തി​ലാ​ണ് വെ​ള്ള​വു​മാ​യി എ​ത്തി​യ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച​ത്. ടാങ്കർ ലോറിക്ക് സാങ്കേതിക തകരാറുകൾ ഉണ്ടെന്ന് ഉള്ളതായി പ്രാരംഭ പരിശോധനയിൽ തെളിഞ്ഞു. ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതാകാം അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ലോ​റി ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡു ചെ​യ്തു.

അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇ​വ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും ഇവ പരിഹരിച്ച് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

Water Tanker Hits Qatar Airways Plane at Kolkata Airport, news, ദേശീയം.