വ്യാജ മണൽ പാസ് കേസ്; കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു


കാസർക്കോട് നവംബർ 18.2018 ●  വ്യാജ മണൽ പാസ് കേസിൽ യൂത്ത് ലീഗ് ദേശീയ കൺസിൽ അംഗം റഫീഖ് കേളോട്ടിനെ കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി ഷെരിഫിനെയും കുറ്റവിമുക്തനാക്കി കാസർഗോഡ് ഫസ്റ്റ് ക്ലാസ് ജൂഡിഷണൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. 2015 ജനുവരി ഒന്നിനാണ് കേസിനാസ്പതമായ സംഭവം. വ്യാജ രേഖയും സീലും ഉണ്ടാക്കി മണൽ പാസ് നിർമ്മിച്ചു എന്നായിരുന്നു കേസ് പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റഫീഖ് കേളോട്ടിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ന്യൂസ് പോർട്ടൽ ഓഫിസും മുഹമ്മദ് ശരീഫ് ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനവും റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റും മണൽ പാസും കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത രേഖകൾ വ്യാജമാണെന്ന് തെളിയിക്കാൻ പോലിസിനും പ്രോസികൂഷനും സാധിച്ചില്ല. എം എസ് എഫ് ജില്ല പ്രസിഡണ്ട് ഈ കേസിൽ ആബിദ് ആറങ്ങാടി അറസ്റ്റിലായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് റഫീക്ക് കേളോട്ട് നേരത്തെ ആരോപിച്ചിരുന്നു.

verdict