കർണ്ണാടക മന്ത്രി യു.ടി ഖാദറിന്റെ മകൾ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ് മത്സരത്തിന്


കോഴിക്കോട് : നവംബര്‍ 01.2018. കർണ്ണാടക ഗ്രാമ വികസന മന്ത്രിയും ഉള്ളാൾ സ്വദേശിയുമായ യു.ടി. ഖാദറിന്റെ മകൾ ഹവ്വ നസീമ ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന് വേണ്ടിയുള്ള മത്സരത്തിലേക്കായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി അവാർഡിനായി മത്സരിക്കുന്ന 63 പേരിൽ  ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മത്സരാർഥിയാണ് ഹവ്വ നസീമ.  

ദുബൈ സയന്റിഫിക് ആൻറ് കൾച്ചാൽ അസാസിയേഷൻ അൽ മൻസാറിൽ നവമ്പർ നാലു മുതൽ പതിനാറു വരെയാണ് മത്സരങ്ങൾ. ഏകദേശം അമ്പതു ലക്ഷം രൂപ (2.5 ലക്ഷ ദിർഹം )യാണ് അവാർഡ് തുക. ഷെയ്ക്ക് സാഹിദിന്റെ ഭാര്യ ഷെയ്ക്ക ഫാത്തിമയുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് അവാർഡ്.

കടലുണ്ടിയിൽ മഅദ്ദിൻ അക്കാദമിയിലെ വിദ്യാർഥിനിയായ ഹവ്വ നസീമ മഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻററി സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ ഖുർആൻ മനപ്പാഠമാക്കി കഴിവു തെളിയിച്ച മിടുക്കി കൂടിയാണ് ഹവ്വ നസീമ.

Kozhikkod, Kerala, news, U.T Qader's daughter selected for Dubai International Quran competition.