ദൃശ്യവിരുന്നൊരുക്കി ഡി.ജെ.അമ്യൂസ്മെൻറിന്റെ ഉപ്പള ഫെസ്റ്റിന് തുടക്കം


ഉപ്പള നവംബർ 18.2018 ●  കൈക്കമ്പയിൽ ദൃശ്യവിരുന്നൊരുക്കി വിനോദ വൈവിധ്യങ്ങളുടെ മാമാങ്കത്തിന് ഡി.ജെ. അമ്യൂസ്മെൻറിന്റെ ഉപ്പള ഫെസ്റ്റിന് തുടക്കം കുറിച്ചതായി ഉപ്പളയിൽ നടന്ന പത്ര സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.' ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ തീർത്ത റോബോട്ടിക്ക് അനിമൽസ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെൻറ് പാർക്കുകൾ, ഒരേ ദിശയിലും എതിർദിശയിലും പറന്നുയരുകയും താഴ്ന്നിറങ്ങുകയും ചെയ്യുന്ന കാറുകൾ, ചങ്കിടിപ്പോടെ കണ്ണഞ്ചിപ്പിക്കുന്ന മരണ കിണർ, നാവിലൂറുന്ന രുചി ഭേദങ്ങളോടെയുള്ള ഭക്ഷണപാനീയങ്ങൾ നിറഞ്ഞ ഫുഡ് കോർട്ടുകൾ, മറ്റു സംസ്ഥാനക്കാരുടെ സ്റ്റാളുകൾ എന്നിവ ഉപ്പള ഫെസ്റ്റിന്റെ പ്രത്യേക തകളാണ്. കൊടുംവനാന്തരങ്ങളിലെ വന്യ ജീവികളുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ അകത്തും പുറത്തും ഒരുക്കിയിട്ടുണ്ട' ഒരു മാസം നീണ്ടു നിൽക്കുന്ന പ്രദർശനം ദിവസവും വൈകീട്ട് നാലു മണി മുതൽ ഒമ്പതു മണി വരെയുണ്ടാവും. പത്രസമ്മേളനത്തിൽ ഡി.ജെ. അമുസ്മെൻറ് എം.ഡി.സി.കെ.ദിനേശ് കുമാർ, രവീന്ദ്രൻ, വി.എസ്.ബെന്നി.രാജൻ, പ്രസാദ്, ഹസൈനാർ ' കോ-ഓർഡിനേറ്റർ അർജുനൻ തായലങ്ങാടി,സത്യൻ.സി. ഉപ്പള എന്നിവർ സംബന്ധിച്ചു.ഡിസംബർ ഒമ്പതിന് ഫെസ്റ്റ് സമാപിക്കും.

uppala-fest