ഉക്കിനടുക്ക മെഡിക്കൽ കോളേജ്; ജനപ്രതിനിധികളുടെ നിലപാടിനെതിരെ സമര സമിതി പ്രക്ഷോഭത്തിനിറങ്ങുന്നു


കാസര്‍കോട്: നവംബര്‍ 08.2018. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് അപ്രായോഗികമെന്ന പി. കരുണാകരന്‍ എം.പി.യുടെ നിലപാടിനെതിരെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് സമര സമിതി പ്രക്ഷോഭത്തിലേക്ക്. എം.പി.യുടെ നിലപാട് മാറ്റും വരെ സമരം തുടരുമെന്ന് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അറിയിച്ചു. ഇത് സംബന്ധിച്ച സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ 12 ന് വൈകിട്ട് 4മണിക്ക് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് യോഗം ചേരും. 

അക്കാദമിക് ബ്ലോക്കിന്റെ പണി പൂര്‍ത്തിയാവുകയും ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയുമാണ്. അതിനിടയിലാണ് എം.പി. മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിനകം 25 കോടി ചെലവഴിക്കുകയും 85 കോടികളുടെ ജോലി നടന്നുകൊണ്ടിരിക്കുകയുമാണ്. ഹോസ്റ്റലിന്റെ നിര്‍മ്മാണം മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. കോളേജിനകത്തുള്ള റോഡിന്റെ പണിയും പൂര്‍ത്തിയായി. 

നിര്‍മ്മാണം പാതിവഴിയിലായ മെഡിക്കല്‍ കോളിജിനെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Ukkinadukka medical college; Samara Samithi protests, Kasaragod, Kerala, news.