നാലാം റൗണ്ടിലും രണ്ടാം സ്ഥാനം; യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് 2018 : മൂസ ഷരീഫ് കിരീടത്തോടടുക്കുന്നു



ഷാർജ : നവംബര്‍ 19.2018. ഷാർജയിലെ അൽ തൈദിൽ നടന്ന യു എ ഇ  എഫ് ഡബ്ല്യൂ ഡി കാർ റാലി ചാമ്പ്യൻഷിപ്പ് -2018  ന്റെ  നാലാം റൗണ്ടിൽ മൂസ ഷെരീഫ് സഖ്യം രണ്ടാം സ്ഥാനം നേടി. നാല് റൗണ്ടുകൾ അവസാനിച്ചപ്പോൾ മൂസ ഷരീഫ് സഖ്യം 43 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടത്തോടടുത്ത് നിൽക്കുകയാണ്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ  അതിവേഗ  റൗണ്ടുകൾ അടക്കം 6 റൗണ്ട്  ഉൾകൊള്ളുന്നതായിരുന്നു നാലാം റൗണ്ട്. എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഫെഡറേഷനാണ് അഞ്ച്  റൗണ്ടുകളടങ്ങുന്ന റാലി യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിലായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി  സംഘടിപ്പിക്കുന്നത്. 

ജനുവരിയിൽ ആരംഭിച്ച റാലിയുടെ അവസാന റൗണ്ട് ഡിസംബർ മദ്ധ്യത്തിൽ  ഫുജൈറയിൽ വെച്ച് നടക്കും. കഴിഞ്ഞ 27 വർഷമായി  ദേശീയ-അന്തർ ദേശീയ റാലികളിൽ  വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയിൽ ഇതിനകം മത്സരിച്ച മിക്ക റാലികളിലും തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയത്.

തൃശൂർ ഗുരുവായൂർ സ്വദേശി സനീം സാനിയായിരുന്നു  മൂസാ ഷരീഫിന്റെ കൂട്ടാളി. ഈ സഖ്യം തന്നെയായിരുന്നു  യു എ ഇ  കാർ റാലി ചാമ്പ്യൻഷിപ്പ് 2017 ലും ജേതാക്കളായത്. ഇന്ത്യൻ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗവുമായ  മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ  ഷരീഫ് ഫോർഡ് ഫിയസ്റ്റ കാറുമായാണ് സനീം സാനിയുമൊത്ത് എം.ആർ എഫ്  ടീമിന് വേണ്ടി മത്സരത്തിനിറങ്ങിയത്.  

UAE car rally champion ship 2018; 2nd place for Moosa shareef and team, gulf, news, transit-ad, ഗൾഫ്, ദുബായ്.