യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗ് സീസൺ 2 വ്യാഴാഴ്ച ഉമ്മുൽ ഖുവൈൻ ഗ്രൗണ്ടിൽ


ദുബായ്: നവംബര്‍ 13.2018. യു.എ.ഇ. ബംബ്രാണ പ്രീമിയർ ലീഗ് സീസൺ 2 വ്യാഴാഴ്ച ഉമ്മുൽ ഖുവൈൻ ഗ്രൗണ്ടിൽ വെച്ച് നടക്കും. ബംബ്രാണ ഒലിവ് ക്ലബ്ബ് യു.എ.ഇ ചാപ്റ്റർ ആണ് മൽസരത്തിന് വേദിയൊരുക്കുന്നത്. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രദേശവാസികളുള്ള ക്ലബ്ബുകൾ മൽസരത്തിൽ ഏറ്റു മുട്ടും. 

ഉമ്മുൽ ഖുവൈൻ ഗ്രൗണ്ടിൽ നടക്കുന്ന മൽസരം വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആരംഭം കുറിക്കും. ബായിക്കട്ട റോയൽസ്, സ്പോർട്സ് വിന്നേർസ്, ഒലിവ് ദുബൈ, വാരിയർ ബ്രോസ് എന്നീ ടീമുകൾ അണി നിരക്കും.

Dubai, gulf, news, sports, ദുബായ്, ഗൾഫ്, UAE Bambrana premier league season 2 on Thursday at Ummul Quvain ground.