ടോറസ് ലോറി നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിച്ചു


ബദിയഡുക്ക: നവംബര്‍ 07.2018. ടോറസ് ലോറി നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിച്ചു. വൈദ്യുത തൂണുകള്‍ ലോറിക്ക് മുകളില്‍ ഒടിഞ്ഞുവീണു. ഇന്നലെ രാത്രി ഏഴോടെ നീര്‍ച്ചാലിന് സമീപം ബേളയിലാണ് അപകടം. ഗുജറാത്തില്‍ നിന്ന് ഗ്രാനൈറ്റ് കയറ്റി വരികയായിരുന്നു ലോറി. വൈദ്യുതി നിലച്ചിരുന്ന സമയത്ത് അപകടം ഉണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Badiyadukka, Kasaragod, Kerala, news, Torres Lorry hits electric post.