കുമ്പളയിൽ ടോപ്ഗ്രേഡ് ട്യൂഷൻസ് പ്രവർത്തനമാരംഭിച്ചു


കുമ്പള: നവംബര്‍ 13.2018കുമ്പളയിൽ ടോപ്ഗ്രേഡ് ട്യൂഷൻസ് പ്രവർത്തനമാരംഭിച്ചു. ഏഴാം  തരം മുതൽ പ്ലസ് ടു വരെയും ഡിഗ്രിക്കും ട്യൂഷൻ നൽകുന്നുണ്ടെന്ന്  മാനേജ്മെൻറ് അറിയിച്ചു.  ജില്ലയിലെ പ്രമുഖ  വിദ്യാഭ്യാസ പ്രവർത്തകരായ എസ്സെൽ എജുക്കേഷൻസിന്റെ കീഴിലാണ് കുമ്പള ടൗണിലെ മീപ്പിരി സെന്ററിന്റെ രണ്ടാം നിലയിൽ സെൻറർ പ്രവർത്തിച്ചു വരുന്നത്.

ഏഴാം തരം മുതൽ പത്താംതരം വരെയുള്ള മലയാളം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കും സി ബി എസ് ഇ വിദ്യാർത്ഥികൾക്കും  ഹയർ സെക്കൻററി കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കുമാണ് നിലവിൽ ട്യൂഷൻ  ആരംഭിച്ചത്. ഡിഗ്രി തലത്തിൽ രണ്ടും മൂന്നും വർഷ ബി കോം വിദ്യാർത്ഥികൾക്ക് അക്കൗണ്ടൻസി ട്യൂഷനും നൽകുന്നുണ്ട്.

സെൻറർ ഓഫീസിൽ നേരിട്ടും 9809800255; 8606 150 237 എന്നീ നമ്പരുകളിലും വിശദാംശങ്ങൾ ലഭ്യമാണ്. ഉൽഘാടനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ മോട്ടിവേഷൻ, ഗോൾ സെറ്റിങ് ക്ലാസുകൾ സംഘടിപ്പിച്ചു. സിജി സീനിയർ ട്രെയിനർ ശരീഫ് പൊവ്വൽ ക്ലാസിന് നേതൃത്വം നൽകി. വിദ്യാഭ്യാസ പ്രവർത്തകരായ കെ എം എ സത്താർ, അബ്ദുൽ ലത്തീഫ് ഉളുവാർ, ജമാലുദ്ദീൻ അബ്ദുൽ വാഹിദ്, സെൻറർ ഇൻ ചാർജ് ഹർഷിത എന്നിവർ സംബന്ധിച്ചു.

Kumbla, Kasaragod, Kerala, news, alfalah ad, Top grade tuition center started in Kumbla.