ടിപ്പു ജയന്തി; കുടകിൽ നാളെ ബന്ദ്


മടിക്കേരി: നവംബര്‍ 09.2018. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുടകില്‍ നാളെ ടിപ്പു ജയന്തി വിരുദ്ധ സമിതി ബന്ദിന് ആഹ്വാനം ചെയ്തു. സമിതി പ്രസിഡന്റ് എംബി അഭിമന്യു കുമാർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

സമാധാനപരമായ ബന്ദ് നടത്താനാണ് സമിതി ഉദ്ദേശിക്കുന്നതെന്ന് അഭിമന്യു കുമാര്‍ വ്യക്തമാക്കി. വ്യാപാരികളോടും ബസ്, ഓട്ടോറിക്ഷ ഉടമകളോടും മറ്റ് സംഘടനകളോടും ബന്ദിന് പിന്തുണ നല്‍കാന്‍ അഭിമന്യുകുമാര്‍ അഭ്യര്‍ഥിച്ചു.നേരത്തെ ടിപ്പു ജയന്തി ആഘോഷം സംസ്ഥാനത്ത് നിരോധിക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മുൻ വർഷങ്ങളിൽ പ്രതിഷേധക്കാർ അക്രമാസക്തരാവുകയും പ്രശ്നം വർഗീയ വൽക്കരിക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് സുള്ള്യയിലടക്കം  കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

news, ദേശീയം, Kudak, Bandh, High court, Petition, Tippu jayanthi; Bandh in Kudak on Tomorrow.