കുമ്പളയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക് ; ടിപ്പർ ഡ്രൈവർക്ക് ഗുരുതരം


കുമ്പള നവംബർ 29.2018 ●  ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരാമായി പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെ കുമ്പള ദേശീയ പാതയിലാണ് അപകടം. ബസിയിലുണ്ടായിരുന്ന ഡ്രൈവർ ചന്ദ്ര ഹാസ കിദൂർ (40) യാത്രക്കാരായ ബാലകൃഷ്ണ മുരളി ചേവാര്‍ (55), സന്ധ്യ ബായാര്‍ (20), സിലു (25), അബ്ദുല്‍ റഹീം സോങ്കാല്‍(58), ബദ്‌റുല്‍ മിഷാല്‍(13), കുബ്‌റ ഷിറിയ (29), സുനൈറ ഷിറിയ(19), സഫാന അട്ടഗോളി(25), രാമചന്ദ്ര ബായിക്കട്ട(47), സുഹ്‌റ അട്ടഗോളി(40), ഹനാന അട്ടഗോളി (18). കണ്ടക്ടര്‍ ചന്ദ്രഹാസ കിദൂര്‍(35) എന്നിവർക്ക് പരിക്കേറ്റു.

കുമ്പള ദേശീയ പാതയിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. കുമ്പള ഭാഗത്ത് നിന്ന് ഉപ്പളയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി വേറൊരു വാഹനത്തെ മടികടക്കാനുള്ള ശ്രമത്തിനിടയിൽ എതിരെ വന്ന ശിവപ്രഭ ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സ് റോഡരികിലെ മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ടിപ്പർ ലോറിക്കിടയിൽ കുടുങ്ങിയ ഡ്രൈവറെ പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

tipper-lorry-bus-accident-kumbla