ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപം ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരം


മഞ്ചേശ്വരം, നവംബർ 15.2018 ● ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപം ടിപ്പർ ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊസങ്കടി ചെക്ക്‌പോസ്റ്റിന് സമീപത്തെ പാലത്തില്‍ വെള്ളിയാഴ്ച സന്ധ്യയോടെയാണ്  അപകടം. മണല്‍ കയറ്റി വരികയായിരുന്ന ടിപ്പർ  ലോറി കാറിലിടിച്ച ശേഷം നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ മഞ്ചേശ്വരം സ്വദേശി മഞ്ജുനാഥയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.  ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റ ഡ്രൈവറെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലെത്തിചെങ്കിലും പരിക്ക് സാരമുള്ളതിനാൽ മംഗളൂരുവിലേക്ക് മാറ്റി. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

tipper-lorry-accident-injured