ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്ക് സസ്പെന്‍ഷന്‍


ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്ക് സസ്പെന്‍ഷന്‍. ആറ് മാസത്തെക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ശശി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 

ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് സസ്പെന്‍ഷന്‍. ആറ് മാസത്തെക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

ശശി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പരാതി പുറത്തുവന്നതിന് പിന്നില്‍ വിഭാഗീയതയാണെന്ന എ.കെ ബാലന്റെ ആരോപണം കമ്മീഷന്‍ അംഗമായ പി.കെ ശ്രീമതി തള്ളി. വിഭാഗീയതയെ തുടര്‍ന്നാണ് പരാതി പുറത്തുവന്നതെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചെങ്കിലും അത് ലൈംഗികാതിക്രമത്തില്‍ പെടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.