ന്യൂഡൽഹി: നവംബര്‍ 27.2018. സുനിൽ അറോറയെ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി രാഷ്ട്രപതി നിയമിച്ചു. നിലവിൽ തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാളായ സുനിൽ അറോറ, സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഓം പ്രകാശ് റാവത്ത് വിരമിച്ചതിന് ശേഷം ഡിസംബർ രണ്ടിനു ചുമതലയേൽക്കും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും നടക്കുക. 2017 സെപ്റ്റംബറിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി അറോറ നിയമിതനായത്. നസീം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്നു വിരമിച്ച ഒഴിവിലാണ് അറോറ തെരഞ്ഞെടുപ്പ് കമീഷനിൽ എത്തുന്നത്.
ധനകാര്യം, ടെക്സ്റ്റൈൽ, ആസൂത്രണ കമീഷൻ എന്നീ വകുപ്പുകളുടെ സെക്രട്ടറി, ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാൻ , മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാജസ്ഥാനിൽ വസുന്ധര രാജ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോൾ അവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്നു സുനിൽ അറോറ.
Sunil Arora to be next chief election commissioner, India, news, ദേശീയം.