കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് ടവറിന് മുകളില്‍ കയറി മദ്ധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി; തഹ്സീല്‍ദാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കൊടുവില്‍ താഴെയിറക്കി


കാസര്‍കോട്: നവംബര്‍ 01.2018. ഭൂമി സംബന്ധമായ പരാതിയില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മദ്ധ്യവയസ്‌കൻ ആത്മഹത്യാ ഭീഷണി മുഴക്കി. നെല്ലിയെടുക്ക സ്വദേശി കെ.പി മോഹന്‍ദാസാണ് കാസര്‍കോട് കളക്ട്രേറ്റിലെ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകുന്നേരത്തോടെ പരാതി പരിഹരിക്കാം എന്നുറപ്പു നല്‍കി തഹ്സീല്‍ദാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കൊടുവില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെയിറക്കി.
Kasaragod, Kerala, news, Suicide threat, Collectorate, Mobile tower, Suicide threat of man at Collectorate; rescued by fire force.