മഞ്ചേശ്വരം കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


മഞ്ചേശ്വരം: നവംബര്‍ 05.2018. മഞ്ചേശ്വരം കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരത്തെ പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ മകനും മഞ്ചേശ്വരം ദാറുല്‍ഹുദാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഇര്‍ഫാന്‍ (13) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലിൽ ജ്യേഷ്ഠനും സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇര്‍ഫാന്‍. കുളിക്കുന്നതിനിടെ ഇര്‍ഫാന്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ വീട്ടിലെത്തി  വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇര്‍ഫാനെ കണ്ടെത്താനായില്ല. 

തിങ്കളാഴ്ച രാവിലെ ആറു മണിയോടെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പിതാവ് ഇബ്രാഹിം മാസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇര്‍ഫാന് അഞ്ച് സഹോദരങ്ങളുണ്ട്.

Manjeshwar, Kasaragod, Kerala, news, skyler-ad, dead body, Obituary, Death, Sea, student, Found, Student drowned to death in sea.