എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സീറത്തുന്നബി അക്കാദമിക്ക് കോൺഫറൻസിന് ബുധനാഴ്ച കൊടി ഉയരും


കാസറഗോഡ്: നവംബര്‍ 13.2018. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോൺഫറൻസിന് ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് തുടക്കമാകും. തളങ്കര മാലിക്ദീനാർ, സഅദിയ്യ എം.എ ഉസ്താദ്, മുഹിമ്മാത്ത് അഹ്ദൽ മഖാം, പോസോട്ട് തങ്ങൾ തുടങ്ങി നാല് കേന്ദ്രങ്ങളിൽ സിയാറത്തിനു ശേഷം സമാപന സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തും.

പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വ്യാഴം രാവിലെ 10 മണി മുതൽ അക്കാദമിക്ക് കോൺഫറൻസ് ആരംഭിക്കും. കേന്ദ്ര യൂണിവേഴ്‌സിറ്റിയിൽ നിന്നടക്കം ആയിരം പ്രധിനിതികൾ പഠന പ്രബന്ധം അവതരിപ്പിക്കും. മൂന്ന് ഹാളുകളിലായി നടക്കുന്ന സെമിനാറിൽ മുഹമ്മദ് നബിയുടെ സീറ ആസ്പദിച്ച ചർച്ചകളും ഉണ്ടാവും. വൈകീട്ട് നാലു മണിക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമിയുടെ മദ്ഹുറസൂൽ പ്രഭാഷണത്തോടെ സമാപിക്കും.

kasaragod, kerala, news, alfalah ad, SSF state committee Seerathu Nabi Academic Conference starts on Wednesday.