മഴയിൽ മണ്ണൊലിച്ച് സ്ലാബുകൾ അടർന്നു; കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണി


കുമ്പള: നവംബര്‍ 29.2018. മഴയിൽ മണ്ണൊലിച്ച് സ്ലാബുകൾ അടർന്നു. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി. ദേശീയ പാതയിൽ കുമ്പള റെയിൽവെ സ്റ്റേഷൻ റോഡിലാണ് അടർന്ന് ഓവുചാലിലേക്ക് വീഴാറായ സ്ലാബുകൾ ഭീഷണി സൃഷ്ടിക്കുന്നത്. ദിവസേന വിദ്യാർത്ഥികൾ ഉൾപ്പെടെ കുമ്പള റെയിൽവെ സ്റ്റേഷനിലേക്കും ട്രെയിൻ ഇറങ്ങി ടൗണിലേക്കും വരുന്ന നൂറുകണക്കിന് ആളുകളും നടന്നു പോകുന്ന സ്ഥലമാണിത്. 

കൂടാതെ രാപ്പകലന്യേ ദീർഘദൂര സർവ്വീസുകൾ നടത്തുന്ന ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ക്ലിനിക്കിലേക്കും എത്തുന്നവരും വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലം  കൂടിയാണ്. ശ്രദ്ധയൊന്ന് തെറ്റിയാൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇവിടെ അപകടം ഉറപ്പാണ്. അപകടാവസ്ഥയിലുള്ള ഈ സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ  ആവശ്യപ്പെടുന്നത്.kumbla, kasaragod, kerala, news, Slabs in bad condition; Threat to pedestrians and vehicles.