പുണ്യ റബീഇനെ വരവേൽക്കുന്നതിന് ഹൊസങ്കടി ടൗൺ പരിസരം ശുചീകരണം നടത്തി


കുമ്പള: നവംബര്‍ 09.2018. പുണ്യ റബീഇനെ വരവേൽക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് ഹൊസങ്കടി ടൗൺ ശാഖാ വിഖായയുടെ നേതൃത്വത്തിൽ നടത്തിയ ഹൊസങ്കടി ടൗൺ പരിസരം ശുചീകരിക്കൽ എസ്.കെ. എസ്.എസ്. എഫ് ജില്ലാ ജനറൽ സെക്രട്ടറി കജെ മുഹമ്മദ് ഫൈസി  ഉദ്ഘാടനം ചെയ്തു. എസ്.കെ. എസ്.എസ്.എഫ്  മഞ്ചേശ്വരം മേഖല പ്രസിഡന്റ് ഇസ്മയിൽ അസ്ഹരി, ടൗൺ ഖത്തീബ് എൻ.എം മദനി സംസാരിച്ചു.

അലി  ഹൊസങ്കടി, നംഷാദ് കജ,നാസിർ രാമത്താൽ, മമ്മൂഞ്ഞി ഹൊസങ്കടി, ഖലീൽ ഹൊസങ്കടി, അബ്ദു കജ, മുസാ യുമാക്സ്, മിയാദ്, അഫ്സൽ ഹൊസങ്കടി, ഇസ്മായിൽ മച്ചംപാടി, മുത്തലിബ് കെദുംപാടി, ഹുസൈൻ  മച്ചംപാടി, റസാക് ഹൊസങ്കടി, മുസ്തഫ സത്യടുക, വിഖായ സെക്രട്ടറി റഫീഖ് ഹൊസങ്കടി നേതൃത്വം നൽകി.

Kumbla, Kasaragod, Kerala, news, GoldKing-ad, SKSSF, SK.SSF Hosangadi town cleaned