കാലിയ റഫീഖിന്റെ കൂട്ടാളി ശംസുദ്ദീൻ വിട്ട്ള പോലീസിന്റെ പിടിയിൽ


മംഗളൂറു: നവംബര്‍ 15.2018. കുപ്രസിദ്ധ കുട്ടവാളി കാലിയ റഫീഖിന്റെ കൂട്ടാളിയായ ശംസുദ്ദീ (33) നെ വിട്ട് ള പോലീസ് അറസ്റ്റ് ചെയ്തു. വിട്ട് ള എസ്‌.ഐ. യെല്ലപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശംസുദ്ദീനെ പിടികൂടിയത്. ഇയാൾ കൊലപാതക ശ്രമം, വാഹന മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ് കടത്തു കേസിലും നിരവധി തവണ  പിടികൂടിയിട്ടുണ്ട്. 

കൂട്ടാളിയായ കാലിയ റഫീഖ് ഒരു വർഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. കേരളത്തിലും കർണ്ണാടകയിലും മുംബൈയിലും ആയി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുള്ളതായി പോലീസ് പറയുന്നു.

mangalore, news, ദേശീയം, Shamsudeen Vitla held by police.