എസ്.ഇ.യു താലൂക്ക് സമ്മേളനങ്ങൾ ഡിസംബർ 7 മുതൽ


സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് നിർവഹിക്കുന്നു
കാസറഗോഡ്‌: നവംബര്‍ 14.2018. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ താലൂക്ക് തല സമ്മേളനങ്ങൾ ഡിസംബർ 7 മുതൽ സംഘടിപ്പിക്കാൻ എസ്.ഇ.യു ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 7ന്  നടക്കുന്ന ഹൊസ്ദുർഗ് താലൂക്ക് സമ്മേളനത്തോടെ പരിപാടിക്ക്  തുടക്കം കുറിക്കും. 

തുടർന്ന് ഡിസംബർ 15 ന് കാസറഗോഡ്, 22 ന് വെള്ളരിക്കുണ്ട് , 28 ന് മഞ്ചേശ്വരം എന്നീ താലൂക്ക് സമ്മേളനങ്ങളും നടക്കും. പ്രസിഡന്റ്‌ ഒ എം ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് നിർവഹിച്ചു. അൻവർ.ടി.കെ, സിയാദ്.പി, സലീം.ടി, മുസ്തഫ ഒടയംചാൽ, ഷാക്കിർ നങ്ങാരത്ത്, സാദിഖ്.എം, സൈഫുദ്ദീൻ മാടക്കാൽ, സിദ്ദീഖ് എ ജി, അഷ്റഫ് കല്ലിങ്കാൽ തുടങ്ങിയവർ സംസാരിച്ചു. 
ജനറൽ സെക്രട്ടറി മുഹമ്മദലി.കെ.എൻ.പി സ്വാഗതവും ട്രഷറർ അബ്ദുൽ റഹ് മാൻ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.SEU Talukk conference starts on Descember 7th, Kasaragod, Kerala, news, SEU.