ജീവനക്കാരെ വലയ്ക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം : എസ് ഇ യു


കാസറഗോഡ്: നവംബര്‍ 04.2018. സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടികൾ തുടരുന്നതിന്റെ ഉദാഹരണമാണ് ശമ്പള വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പതിവുപോലെ രാവിലെ ജോലിക്കായി ഓഫീസിലെത്തിയ സ്ത്രീകളടക്കമുള്ള ട്രഷറി ജീവനക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രി 9 മണി വരെ ജോലി ചെയ്യിപ്പിച്ചത് വലിയ പ്രയാസത്തിന് ഇടയാക്കിയിട്ടുണ്ട്. ജീവനക്കാരെ ബാധിക്കുന്ന പലവിധ ഉത്തരവുകൾ മാറ്റി മാറ്റി ഇറക്കി പ്രയാസമുണ്ടാക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. 

സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഒ.എം. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. അൻവർ.ടി.കെ, സിയാദ്.പി, മുസ്തഫ ഒടയംചാൽ, ഷാക്കിർ നങ്ങാരത്ത്, സലീം ടി, സാദിഖ്.എം, സൈഫുദ്ദീൻ മാടക്കാൽ, അഷ്റഫ് കല്ലിങ്കാൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി.കെ.എൻ.പി സ്വാഗതവും ട്രഷറർ അബ്ദുൽ റഹ് മാൻ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

Kasaragod, Kerala, news, GoldKing-ad, SEU, SEU against government.