ബി.ജെ.പിക്ക് വൻ തിരിച്ചടി; ബിജെപി എംപി കോൺഗ്രസിൽ ചേർന്നു


നവംബര്‍ 14.2018. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാനിലെ ബിജെപി എംപി ഹരീഷ് ചന്ദ്ര മീന, കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നിലവിൽ രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. രാജസ്ഥാനിലെ മുൻ പൊലീസ് മേധാവി കൂടിയായിരുന്നു. സേവനം ഉപേക്ഷിച്ച ശേഷം 2014 ലാണ് ബിജെപിയിൽ ചേർന്നത്. കാര്യം ബിജെപിക്ക് ഒരു വലിയ തിരിച്ചടിയായിട്ടുണ്ട്. രാജസ്ഥാനിൽ ഭരണത്തുടർച്ച നേടാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് ഹരീഷിന്റെ നീക്കം. ഹരീഷിനെ മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കേന്ദ്രനേതാവുമായ അശോക് ഗെലോട്ട് സ്വാഗതം ചെയ്‌തു. ഹരീഷ് മീന കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു, "ഗെലോട്ട് പറഞ്ഞു. മീനയുടെ സഹോദരൻ നമോ നാരായൺ മീണ ഒരു മുതിർന്ന കോൺഗ്രസ് നേതാവാണ്. കിഴക്കൻ രാജസ്ഥാനിലെ വോട്ടർമാരിൽ ഭൂരിപക്ഷമായ മീന വംശജർക്ക് സർക്കാർ സർവീസിലും രാഷ്ട്രീയത്തിലും വൻ സ്വാധീനമാണുള്ളത്. കഴിഞ്ഞ മാസം ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത്സിംഗിന്റെ മകൻ മൻവേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നിരുന്നു. 
news, ദേശീയം, Setback For BJP, Lawmaker From Rajasthan Joins Congress Ahead Of Polls.