കൊടി ഉയർന്നു; സീറത്തുന്നബി അക്കാദമിക്ക് കോൺഫറൻസിന് ഉജ്ജ്വല തുടക്കം, മദ്ഹുറസൂൽ പ്രഭാഷണം വൈകീട്ട്


കാസറകോട്: നവംബര്‍ 15.2018. 'മുത്ത് നബി ജീവിതവും ദർശനവും' എന്ന പ്രമേയത്തിൽ ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോൺഫറൻസിന് കൊടി ഉയർന്നു. തളങ്കര മാലിക്ദീനാർ, എം.എ ഉസ്താദ്, മുഹിമ്മാത്ത് അഹ്ദൽ, പൊസോട്ട് തങ്ങൾ തുടങ്ങിയ മഖാം സിയാറത്തുകൾക്ക് ശേഷം നാഗരിയിലെത്തിച്ച പതാക സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉയർത്തി.

കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും ഗവേഷകരും സമർപ്പിച്ച ഇരുന്നൂറോളം പ്രബന്ധങ്ങളിൽ നിന്ന് തിരഞരടുത്ത പ്രബന്ധങ്ങളുടെ പഠനവും ചർച്ചയും രാവിലെ മുതൽ ടൗണിലെ മൂന്ന് നാളുകളിൽ ആരംഭിച്ചു.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഡോ:ഹുസൈൻ രണ്ടത്താണി, എൻ .എം സ്വാദിഖ് സഖാഫി, എൻ.വി അബ്ദുൽ റസാഖ് സഖാഫി, ഫൈസൽ അഹ്‌സനി ഉളിയിൽ, ഡോ:ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ:അബ്ദുൽ ഗഫൂർ അസ്ഹരി, ഡോ:മുഹമ്മദ് അസ്ഹരി , ഡോ:ഫൈസൽ അഹ്‌സനി രണ്ടത്താണി, അബ്ദുൽ ബശീർ സഖാഫി പിലാക്കൽ, തുടങ്ങിയവരാണ് ചർച്ചകൾ നിയന്ത്രിക്കുന്നത്. രജിസ്‌ട്രേഷൻ വഴി തിരഞ്ഞെടുത്ത ആയിരം പേരാണ് പ്രധിനിതികൾ.

വൈകീട്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് താജി ശരീഅ അലിക്കുഞ്ഞി ഉസ്താദ് ഉദ്‌ഘാടനം ചെയ്യും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം മദ്‌ഹുറസൂൽ പ്രഭാഷണം നടത്തും.

അബ്ബാസ് മുസ്‌ലിയാർ മഞ്ഞനാടി, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുറഷീദ് നരിക്കോട്, റാഷിദ് ബുഖാരി, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, മൂസ സഖാഫി കളത്തൂർ, സി.പി ഉബൈദുല്ല സഖാഫി, മുഹമ്മദ് സഖാഫി പാത്തൂർ, സുലൈമാൻ കരിവെള്ളൂർ, എം.ടി ശിഹാബുദ്ദീൻ സഖാഫി, അഷ്‌റഫ് സഅദി ആരിക്കാടി, സ്വലാഹുദ്ദീൻ അയ്യൂബി, ജമാൽ സഖാഫി ആദൂർ തുടങ്ങി മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി വിപുലമായ പുസ്തക മേളയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

Seerathu Nabi academic conference flag hoisted, Kasaragod, Kerala, news, jhl builders ad.