ഉളുവാർ കടവിൽ കളക്ടറുടെ നേതൃത്വത്തിൽ വൻ മണൽ വേട്ട; ആറ് തോണികൾ തകർത്തു, മണൽ വേട്ടക്കിറങ്ങിയത് കളക്ടർ നേരിട്ട്


കുമ്പള, നവംബർ 30.2018 ● ഉളുവാർ കടവിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വൻ മണൽ വേട്ട. അനധികൃതമായി മണൽ വാരുന്ന ആറ് തോണികൾ ജെ.സി.ബി ഉപയോഗിച്ച് തകർത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ തഹസീൽദാറെയും വില്ലേജ് ഓഫീസറെയും കൂട്ടി നേരിട്ട് എത്തിയാണ് ഒപറേഷൻ നടത്തിയത്. ഉളുവാർ കടവിൽ നിന്ന് വൻ തോതിൽ മണൽ കടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിന് സമീപമാണ് ഈ അനധികൃത കടവ്. കടവിലെത്താൻ മാത്രമായി റോഡും നിർമ്മിച്ചിട്ടുണ്ട്. ഈ റോഡും കളക്ടറുടെ നേതൃത്വത്തിൽ തകർത്തു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പോലീസുകാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്.
sand-hunt-kumbla-uluwar