ശബരിമല; ബി.ജെ.പി പ്രവര്‍ത്തകര്‍ കാസറഗോഡ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു


കാസര്‍കോട് നവംബർ 19.2018 ●  സന്നിധാനത്ത് അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച ഉപരോധം നാല് മണിക്ക് അവസാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, അയ്യപ്പ സേവസമാജം പ്രസിഡന്റ് മുരളി എന്നിവര്‍ സംസാരിച്ചു. 

യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ധന ജയന്‍ മധൂര്‍, സെക്രട്ടറി അഞ്ചു ജോസ്ടി, കൗണ്‍സിലര്‍മാരായ ഉമ കടപ്പുറം, അരുണ്‍, കര്‍മ്മ സമിതി അംഗങ്ങളായ കെ.ജി.ഹരീഷ്, സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.

Sabarimala; BJP protest against police station in Kasaragod, kasaragod, kerala, news, jhl builders ad.